കരുത്തുള്ള മുടിയ്ക്കായി പേരയില കൊണ്ടുള്ള ഹെയർ പാക്കുകൾ

For full experience, Download our mobile application:
Get it on Google Play

ആരോ​ഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും സ്വന്തമാക്കണമെങ്കിൽ പേരയില കൊണ്ടുള്ള ഹെയർ മാസ്കുകൾ പതിവാക്കുക. പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ വളരാൻ സഹായിക്കും. പേരയിലയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ സി ശിരോചർമത്തിലെ ഫോളിക്കിളിനെ പരിപോഷിപ്പിക്കുകയും മുടി പെട്ടെന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു.

പേരയിൽ അടങ്ങിയ ആന്റിഓക്സിഡന്റ് ഘടകങ്ങൾ താരൻ അകറ്റുന്നതിനും അണുബാധയുണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. പേരയിലയില്‍ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോ​ഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം.

ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തെെര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോ​ഗിച്ച് കഴുകി കളയുക. ഈ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോ​ഗിക്കാം. പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെലും കൂടി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...