അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഉദ്ഘാടനവേദിയില്‍ ഗസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്ക് ഐഡികാര്‍ഡ് വിതരണം ചെയ്തു. ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

മുഴുവന്‍ അതിഥിതൊഴിലാളികളേയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്സ് ആപ്പ് നമ്പറില്‍ തന്നെ ഐ.ഡി.കാര്‍ഡ് ലഭിക്കും. ഗസ്റ്റ് ആപ്പിലൂടെ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോടും കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...