യാത്രകളിലെ ഏറ്റവും തലവേദന പാക്കിങ് ആണ്. പോകുന്ന സ്ഥലത്തിനനുസരിച്ചുള്ള വസ്ത്രങ്ങളും മറ്റും ബാഗിലാക്കുന്നത് ചെറിയ കാര്യമേയല്ല. നീണ്ട യാത്രയാണെങ്കിൽ വസ്ത്രങ്ങൾ ഇഷ്ടംപോലെ പാക്ക് ചെയ്യുവാനുമുണ്ടാകും. ഇന്ന് ഫോട്ടോകളുടെയും റീൽസുകളെയും കാലമായതിനാൽ ഇക്കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല. എന്നാൽ വസ്ത്രങ്ങളെടുക്കാതെ ഒരു യാത്ര പോയാലോ? സംഗതി ശരിയാണ്. വസ്ത്രങ്ങളടങ്ങിയ ബാഗ് ഇല്ലാതെ ജപ്പാനിൽ വരാം. എന്താണ് കാര്യമെന്നല്ലേ. അതെ ജപ്പാനിലേക്കാണ് യാത്രയെങ്കിൽ ഇനി വസ്ത്രങ്ങളുടെ ബാഗ് എടുക്കേണ്ട.
പകരം ഇവിടെ താമസിക്കുന്ന കാലയളവിൽ ആവശ്യമായ വസ്ത്രങ്ങൾ വാടയ്ക്ക് നല്കുന്ന കിടിലൻ പ്രോഗ്രാമാണ് ട്രയലായി എയർലൈൻസ് അവതരിപ്പിച്ചിരിക്കുന്നത്. ബാഗ് പാക്ക് ചെയ്യേണ്ടെന്നു മാത്രമല്ല നല്ല ബ്രാൻഡഡ് വസ്ത്രങ്ങള്‍ ഓരോ ദിവസവും ധരിക്കാമെന്നത് യാത്രക്കാർക്കും ലഗേജ് ഭാരം ഒഴിവാക്കാം എന്നത് എയൽലൈനും ലഭിക്കുന്ന ഗുണമാണ്. എനി വിയർ, എനിവേർ എന്നതാണ് ഈ പദ്ധതിയുടെ പേര്.
യാത്രക്കാർക്ക് വസ്ത്രങ്ങള്‍ ഒരു മാസം മുൻപ് വരെ ബുക്ക് ചെയ്യുകയും രണ്ടാഴ്ച കാലം വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുകയും ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും ഉൾപ്പെടുമെന്നാണ് ജപ്പാൻ എയർലൈൻസ് അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് വ്യാപാര സ്ഥാപനമായ സുമിറ്റോമോയുമായി സഹകരിച്ചാണ് പ്രോഗ്രാം.
യാത്രക്കാരവരുടെ താമസസ്ഥലത്ത് എത്തുന്നതിന് മുമ്പ് വാടകയ്ക്ക് എടുത്ത വസ്ത്രങ്ങൾ എത്തിച്ചുകൊടുക്കുകയും താമസത്തിന്റെ അവസാനത്തിൽ അവ ശേഖരിക്കുകയും ചെയ്യുന്ന രീതിയിലാണിത് പ്രവർത്തിക്കുക. യാത്രയിൽ എയർ ലൈൻസ് കൊണ്ടുപോകുന്ന ബാഗേജുകളുടെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരം ശേഖരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അതേസമയം ഒരു യാത്രക്കാരന്റെ ബാഗേജിൽ 10 കിലോ ഭാരം കുറയ്ക്കുന്നത് 7.5 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുമെന്നാണ് ഔദ്യോഗിക സൈറ്റിൽ പറയുന്നത്.
വസ്ത്രങ്ങളുടെ നിരക്ക് യാത്രക്കാർ തെരഞ്ഞെടുക്കുന്ന മോഡലിനും എണ്ണത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. സിഎൻടി ട്രാവൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2,311 രൂപാ മുതൽ 4,000 രൂപാ വരെയായിരിക്കും വസ്ത്രങ്ങളുടെ വാടക. സീസൺ അനുസരിച്ചുള്ള വസ്ത്രങ്ങളും ലഭ്യമാക്കും. സമ്മർ, വിന്‍റർ, സ്പ്രിങ് എന്നീ സീസണുകൾക്കനുസരിച്ച് കാഷ്വൽ, സ്‌മാർട്ട് കാഷ്വൽ എന്നിവയും ഇവ രണ്ടും കൂടിച്ചേർന്ന വിഭാഗത്തിലും വസ്ത്രങ്ങൾ ലഭിക്കും. ഏറ്റവും തുര കുറഞ്ഞ പാക്കിൽ മൂന്ന് ടോപ്പുകളും രണ്ട് ബോട്ടവും കാണും, ഏറ്റവും ചെലവേറിയ പാക്കിൽ ആറ് ടോപ്പുകളും മൂന്ന് ബോട്ടവും ആണുള്ളത്. രണ്ട് ജോഡി ഷോർട്ട്‌സും മൂന്ന് ടി-ഷർട്ടുകളും അടങ്ങുന്ന ഒരു മെൻസ് കാഷ്വൽ സമ്മർ സെലക്ഷന് £22 ആണ് വില. സ്‌പ്രിംഗ് കളക്ഷനിൽ മൂന്ന് മുതൽ നാല് ടോപ്പുകളും രണ്ട് ജോഡി ട്രൗസറുകളും അടങ്ങിയ വിമൻ സ്‌മാർട്ട്-കാഷ്വൽ പാക്കിന് ഏകദേശം 27.50 പൗണ്ട് ആയിരിക്കും വില.
ഈ സേവനം ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ യാത്രയുടെ ഒരു മാസം മുമ്പ് എനിവെയർ എനിവേർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജപ്പാൻ എയർലൈൻസ് ഫ്ലൈറ്റ് റഫറൻസ് നമ്പറും വസ്ത്രങ്ങൾ ഡെലിവർ ചെയ്യാൻ ഹോട്ടലിന്റെയോ മറ്റ് താമസ സ്ഥലങ്ങളുടെയോ വിലാസവും നല്കണം. 2024 ഓഗസ്റ്റ് മുതൽ പ്രോഗ്രാം ട്രയൽ ആരംഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033