മടിക്കേരിയും കൂർഗും കാണാൻ നേരിട്ട് ബസ് ; കൊട്ടാരക്കര-സുള്ള്യ ബസ് യാത്ര, സുഖമായി പോയി വരാം

For full experience, Download our mobile application:
Get it on Google Play

ഒരുപാട് യാത്രകൾ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങളാൽ യാത്രകൾ നമ്മൾ മാറ്റിവെയ്ക്കാറുണ്ട്. അതിലേറ്റവും പ്രധാന കാരണം നമുക്ക് പോകേണ്ട സ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. പല ബസുകൾ മാറിക്കയറി മടുത്ത് എത്തുമ്പോഴേക്കും പിന്നെ എണീക്കാൻ കഴിയാത്ത വിധത്തില്‍ ക്ഷീണം പിടിക്കുകയും ചെയ്യും. അങ്ങനെ മാറ്റിവെച്ച യാത്രകളുടെ ഒരു കഥയെങ്കിലും ഓരോ സഞ്ചാരികൾക്കും കാണും. എന്നാല്‍ നിങ്ങളുടെ കർണ്ണാടക യാത്ര ഈ കാരണത്താൽ മാറ്റി വെക്കേണ്ടി  വരില്ല.

കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന സുള്ള്യയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ബസ് സർവീസ് ലഭ്യമാണ്. വൈകിട്ട് കയറി രാവിലെയോടെ സുള്ള്യയിലെത്തി ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് തിരികെ വരാൻ കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് യാത്ര പ്ലാൻ ചെയ്യുകയും ചെയ്യാം. ഇതിനായി കൊട്ടാരക്കര -കോഴിക്കോട് – സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് സമയം കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 05:05 PMന് പുറപ്പെടുന്ന സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 05:55 AM ന് സുള്ള്യയിലെത്തിച്ചേരും. ചെങ്ങന്നൂർ – കോട്ടയം – അങ്കമാലി – തൃശൂർ – കോഴിക്കോട് – കണ്ണൂർ – കാസര്‍ഗോഡ്‌ വഴിയാണ് യാത്ര. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 771 രൂപയാണ് ടിക്കറ്റ് നിരക്ക്. 5:05PM കൊട്ടാരക്കര 05:45PM ചെങ്ങന്നൂർ 06:00PM തിരുവല്ല 06:45PM കോട്ടയം 07:55PM മൂവാറ്റുപുഴ 08:35PM അങ്കമാലി 09:40PM തൃശൂർ 11:10PM ചങ്കുവെട്ടി 12:35AM കോഴിക്കോട് 01:35AM വടകര 02:05AM തലശ്ശേരി 02:35AM കണ്ണൂർ 03:25AM പയ്യന്നൂർ 04:10AM കാഞ്ഞങ്ങാട് 04:45AM കാസര്‍ഗോഡ് 05:55AM സുള്ള്യ എന്നിങ്ങനെയാണ് സമയക്രമം. മടക്കയാത്രയിൽ സുള്ള്യയിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ 06:50AMന് കൊട്ടാരക്കരയിലെത്തും. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 06:00PM സുള്ള്യ 06:45PM പഞ്ചിക്കൽ 07:30PM കാസര്‍ഗോഡ്‌  09:45PM കണ്ണൂർ 10:45PM വടകര 11:50PM കോഴിക്കോട് 01:15AM ചങ്കുവെട്ടി 02:35AM തൃശൂർ 04:00AM മൂവാറ്റുപുഴ 05:15AM കോട്ടയം 05:55AM തിരുവല്ല 06:50AM കൊട്ടാരക്കര എന്നിങ്ങനെയാണ് സമയക്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...