Friday, July 4, 2025 10:18 am

സ്കൂൾ തുറക്കുന്നതിന്‌ മാർഗനിർദേശങ്ങളായി ; ആദ്യഘട്ടത്തിൽ 50 ശതമാനം വിദ്യാർഥികൾമാത്രം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പത്ത്, പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസ് ക്രമീകരിക്കണം. രണ്ട്‌ ഷിഫ്റ്റുകളായാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടത്. രാവിലെ ഒൻപതിനോ അല്ലെങ്കിൽ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കിൽ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും. സ്കൂളിലെ ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ് മുറികൾ, മറ്റുസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാൻ.

കുട്ടികൾ തമ്മിൽ കുറഞ്ഞത് രണ്ടുമീറ്റർ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കിൽ ഇതിനായി മറ്റ് ക്ലാസ് മുറികൾ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം. കോവിഡ് രോഗബാധിതർ(കുട്ടികൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ), രോഗലക്ഷണമുള്ളവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിങ്ങനെയുള്ളവർ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കുശേഷം മാത്രമേ സ്കൂളിൽ ഹാജരാകാൻ പാടുള്ളു. സ്കൂളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണം. മുഖാവരണം, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. സ്റ്റാഫ്റൂമിലും അധ്യാപകർ നിശ്ചിതയകലം പാലിക്കണം.

ശാരീരികാകലം പാലിക്കുന്നത് ഓർമിപ്പിക്കുന്ന പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവയും സ്കൂളിൽ പതിപ്പിക്കണം. കുട്ടികൾക്കും അധ്യാപകർക്കും അവശ്യഘട്ടങ്ങളിൽ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. സ്കൂൾ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എല്ലാ സ്കൂളുകളിലും കോവിഡ്സെൽ രൂപവത്കരിക്കണം. ആഴ്ചയിൽ ഒരിക്കൽ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിർദേശമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം : ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...