യുഎഇ ദേശീയ ദിനാഘോഷത്തില്‍ അല്‍ ഐന്‍ നഗരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇ ദേശീയ ദിനാഘോഷത്തില്‍ അല്‍ ഐന്‍ നഗരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. 11.1 കിലോമീറ്റര്‍ ദൂരത്തിലാണ് ഡിസംബര്‍ 2ന് അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി വെടിക്കെട്ട് സംഘടിപ്പിച്ചത്. 51 പ്ലാറ്റ്‍ഫോമുകളില്‍ നിന്ന് സംഘടിപ്പിച്ച വെടിക്കെട്ട് 50 സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. 2024ല്‍ അതോറിറ്റി നേടുന്ന രണ്ടാമത്തെ റോക്കോര്‍ഡ് ആണിത്. ഏറ്റവും നീളം കൂടിയ വെടിക്കെട്ടിനുള്ള റെക്കോര്‍ഡാണ് അല്‍ ഐന്‍ നഗരത്തില്‍ നടന്ന വെടിക്കെട്ടിന് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വലിയ പൂച്ചെണ്ട് ഒരുക്കിയതിനുള്ള റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 2024 ജനുവരി ഒന്നിന് റാസല്‍ഖൈമ രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് തകര്‍ത്തത്. പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി എട്ട് മിനിറ്റ് നീണ്ട് നില്‍ക്കുന്ന വെടിക്കെട്ടും ഡ്രോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ‘ലോങ്ങസ്റ്റ് അക്വാട്ടിക് ഫ്ലോട്ടിങ് ഫയര്‍വര്‍ക്ക്’, ‘ലോങ്ങസ്റ്റ് സ്ട്രെയിറ്റ് ലൈൻ ഡ്രോൺസ് ഡിസ്പ്ലേ’ എന്നീ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. 5.8 കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് സംഘടിപ്പിച്ചത്. രണ്ട് കിലോമീറ്റര്‍ നീളമായിരുന്നു ഡ്രോണ്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...