ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം ; ശ്രദ്ധാ കേന്ദ്രമായി എഎപിയും കോൺഗ്രസും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഇന്ന് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആം ആദ്‌മി പാർട്ടിയേയും കോൺഗ്രസിനെയും ഉറ്റുനോക്കുകയാണ് രാജ്യം. ഈ രണ്ട് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ പാർട്ടികളുടെ വിധി നിർണ്ണയിക്കുന്നതാണ്. 2014 മുതലുള്ള തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഒരു സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തിനായി കോൺഗ്രസ് പരിശ്രമിക്കുമ്പോൾ പുതിയതായി വന്ന ആം ആദ്‌മി പാർട്ടി ദേശീയ സാന്നിധ്യം അറിയിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഗുജറാത്തിൽ, ബിജെപിയുടെ കോട്ടകൾ തകർക്കാനാണ് എഎപി ലക്ഷ്യമിടുന്നത്, 182 നിയമസഭാ സീറ്റുകളിൽ അവർ സ്ഥാനാർത്ഥികളെ നിർത്തി. ഇതിനിടയിൽ നിരവധി തിരിച്ചടികൾ നേരിട്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണം നടത്തി ഇതിനെയൊക്കെ മറികടക്കാൻ അവർ പരമാവധി ശ്രമിച്ചിട്ടുണ്ട്. 182 അംഗ ഗുജറാത്ത് അസംബ്ലിയിൽ 129 മുതൽ 151 വരെ സീറ്റുകൾ തൂത്തുവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി.

കോൺഗ്രസിന് പിന്നിൽ 9-21 സീറ്റുകളുമായി ആം ആദ്‌മി പാർട്ടി മൂന്നാമതായി മത്സരം അവസാനിപ്പിക്കുമെന്ന് പ്രവചിക്കുന്നു. 16-30 സീറ്റുകൾക്കിടയിൽ അവർക്ക് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മൂന്ന് പാർട്ടികളും സമ്മർദ്ദത്തിലാണ്. ഏഴ് മണി മുതൽ ഫലങ്ങൾ അറിവായി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപി 46 ശതമാനം വോട്ട് വിഹിതം നേടിയേക്കും, കോൺഗ്രസും ആം ആദ്‌മി പാർട്ടിയും (എഎപി) യഥാക്രമം 26 ശതമാനവും 20 ശതമാനവും വിഹിതം നേടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...