വിവാഹബന്ധങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാനൊരുങ്ങി ഗുജറാത്ത്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: പ്രണയബന്ധങ്ങളിലൂടെയും ഒളിച്ചോട്ടങ്ങളിലൂടെയുമുള്ള വിവാഹബന്ധങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാനൊരുങ്ങി ഗുജറാത്ത്. നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള കരട് നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. വിവാഹവിവരം വാട്സ്ആപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ മാതാപിതാക്കളെ അറിയിക്കും. രജിസ്‌ട്രേഷന് മുന്‍പ് 30 ദിവസം നിര്‍ഹബന്ധിത കാത്തിരിപ്പുണ്ടാകും. ലവ് ജിഹാദ് തടയാനും യുവതികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്കെതിരല്ലെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു. യുവതികളുടെ അന്തസും സനാതന ധര്‍മത്തിന്‍റെ സംരക്ഷണത്തിനുമായാണ് ഭേദഗതി ചെയ്യാനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം ഉറപ്പുവരുത്താനും വിവാഹവിവരം വാട്‌സാപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടലിലൂടെയോ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറുടെ സ്ഥിരീകരണത്തിന് ശേഷം പത്ത് പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയക്കുന്നതിനായുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നിര്‍ദിഷ്ട ഭേദഗതിയുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി 30 ദിവസം സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെയും സര്‍ക്കാര്‍ രൂപീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...