മുംബൈ: മഹാരാഷ്‌ട്രയില്‍ ഗുജറാത്ത് പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്‌ട്രയിലെ സംഭാജി നഗര്‍(ഔറംഗബാദ്) ജില്ലയില്‍ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആര്‍ഐ) ചേര്‍ന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്. 500 കോടി രൂപയുടെ മയക്കുമരുന്നാണ് കണ്ടെടുത്തത്. 200 കോടി രൂപയുടെ മയക്കുമരുന്നും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 300 കോടി രൂപയുടെ അസംസ്കൃത വസ്തുക്കളുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൊക്കെയ്ൻ, കെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഓപ്പറേഷനില്‍ മൂന്ന് പേരെയും ഏജൻസികള്‍ അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മറ്റൊരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭാജി നഗറിലെ മൂന്ന് ഫാക്ടറികളില്‍ മയക്കുമരുന്ന് നിര്‍മ്മിച്ചതായി അറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഏജൻസികളുടെ പരിശോധന. വിവരമറിഞ്ഞ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെയും ഡിആര്‍ഐയുടെയും സംയുക്ത സംഘം സംഭാജി നഗറിലെ വ്യവസായ മേഖലയിലുള്ള ഫാക്ടറികളില്‍ റെയ്ഡ് നടത്തുകയായിരുന്നു. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് കണ്ടെത്താൻ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.