പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ. ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമണം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വീഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഔദ്യോഗിക അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവെയ്ക്കാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി

0
തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി...

ഇറാനിൽ യുഎസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച് അവകാശവാദവുമായി ഡോണൾഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാനിൽ യുഎസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ നിരീക്ഷണ ശേഷിയെക്കുറിച്ച്...

മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു

0
ആലപ്പുഴ: കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ...

അധ്യാപകരുടെയും സഹപാഠികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; വിദ്യാർഥിക്കെതിരെ കേസ്

0
കൊച്ചി : അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല...