Tuesday, April 1, 2025 5:08 am

ഒടുവിൽ ഗോ മൂത്രത്തിൽ നിന്നും സാനിറ്റൈസർ ; വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കമ്പനി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് :  ഗുജറാത്തില്‍ കോവിഡ്​ പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട്​ സാനിറ്റൈസര്‍. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്​ ബദലായി പ്രകൃതി ദത്തമായി നിര്‍മിക്കുന്ന ഗോമൂത്ര സാനിറ്റൈസര്‍ ലൈസന്‍സ്​ ലഭിച്ചശേഷം അടുത്തയാഴ്​ച വിപണിലെത്തിക്കുമെന്ന്​ ഗുജറാത്ത്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി അറിയിച്ചു.

മിഷന്‍ വിഷന്‍ ഓഫ്​ രാഷ്​ട്രീയ കാമധേനു ആയോഗ്​ സംഘടിപ്പിച്ച ദേശീയ വെബിനാറില്‍ രാഷ്​ട്രീയ കാമധേനു ആയോഗ്​ ചെയര്‍മാന്‍ വല്ലഭ്​ കതിരിയ ഉല്‍പ്പന്നം പരിചയപ്പെടുത്തി. ഗോ സെയ്​ഫ്​ എന്ന ബ്രാന്‍ഡിലാണ്​ ഉല്‍പ്പന്നം പുറത്തിറക്കുക.

ജാംനഗര്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത കോര്‍പറേറ്റീവ്​ സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ്​ ഹാന്‍ഡ്​ സാനിറ്റൈസര്‍ നിര്‍മിക്കുന്നത്​​. ഗോ​ സേയ്​ഫിന്​ അടുത്തയാഴ്​ചയോടെ ലൈസന്‍സ്​ ലഭിക്കുമെന്ന്​ കോഓപറേറ്റീവ്​ സൊസൈറ്റി ഡയറക്​ടര്‍ മനീഷ ഷാ പറഞ്ഞു. ഗോമുത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേര്‍ത്താണ്​ സാനിറ്റൈസര്‍ നിര്‍മിക്കുന്നത്​. ഈ കോര്‍പറേറ്റീവ്​ സൊസൈറ്റി തന്നെ ലോക്ക്​ഡൗണ്‍ സമയത്ത്​ ഗോമൂത്രം ഉപയോഗിച്ച്‌​ തറ വൃത്തിയാക്കുന്ന സാനിറ്റൈസര്‍ ഗോ പ്രൊട്ടക്​റ്റും മുറി വൃത്തിയാക്കുന്ന ലിക്വിഡ്​ ഗോ ക്ലീനും പുറത്തിറക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീകളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു ; അറസ്റ്റ്

0
മുംബൈ : ഭർത്താവ് സ്ത്രീകളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യുന്നത് കണ്ടെത്തുകയും പരാതി...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഗ്യാസ് സിലിണ്ടർ...

കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി

0
പത്തനംതിട്ട : കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

കോന്നിയിൽ എൺപത്കാരിക്ക് നേരെ പീഡന ശ്രമം : 72 കാരൻ പിടിയിൽ

0
  കോന്നി : കോന്നിയിൽ എൺപത്കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 72...