Sunday, July 6, 2025 2:16 pm

കഴുതകളുടെ വയറുനിറയ്ക്കാൻ ഗുലാബ് ജാമുകൾ ; കാരണം കേട്ട് ചിരി നിർത്താൻ പറ്റാതെ ആളുകൾ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ആചാരങ്ങൾകൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യമാണ് ഇന്ത്യ. രസകരമായതും ഒപ്പം അപരിഷ്കൃതമായതാണെന്നും തോന്നുന്ന തരത്തിലുളള ഒട്ടനവധി ആചാരങ്ങൾ പണ്ട് ഇന്ത്യയിൽ നിലനിന്നിരുന്നു. അവയെക്കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് സത്യാവസ്ഥ മനസിലാക്കുന്നത്. അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ടാണ് ചർച്ചയാകുന്നത്. മദ്ധ്യപ്രദേശിലെ ഒരു വിഭാഗം ജനതയുടെ രസകരമായ ആചാരമാണ് പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ മന്ദസൗർ ജില്ലയിലെ നവി വിഭാഗത്തിൽപ്പെട്ടവരാണ് ആചാരം നടപ്പിലാക്കിവരുന്നത്. ഇവിടെയുളളവർ കഴുതയ്ക്ക് മധുരം നൽകുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് നവി ജനത ഇത്തരത്തിൽ ചെയ്തതെന്ന് നോക്കാം. ഇവർ കഴുതകൾക്ക് ഗുലാബ് ജാമാണ് കഴിക്കാനായി നൽകുന്നത്.

പ്രദേശത്തെ കാലാവസ്ഥ മാറിയത് ആഘോഷിക്കാൻ വേണ്ടിയാണ് നവി ജനത ഇത്തരത്തിൽ ചെയ്യുന്നത്. രാജ്യമൊട്ടാകെ ശക്തമായ മൺസൂൺ മഴയാണ് ലഭിക്കുന്നത്. പക്ഷെ മന്ദസൗർ ജില്ലയിൽ മഴ വേണ്ടത്ര ലഭിക്കാറില്ല. ആവശ്യമായ മഴ ലഭിക്കാനാണ് ജനത ഇത്തരത്തിലുളള ആചാരങ്ങൾ നടപ്പിലാക്കുന്നത്. നവി ജനത ശ്‌മാനങ്ങൾ ഉഴുതുമറിക്കുന്നതിനായി കഴുതകളെയാണ് ഉപയോഗിക്കുന്നത്. അതിനുശേഷം ഇവർ നിലങ്ങളിൽ ഉപ്പ് വിതറുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പ്രദേശത്ത് മഴ നന്നായി ലഭിക്കുമെന്നാണ് വിശ്വാസം.അടുത്തിടെ പുറത്തുവന്ന കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മന്ദസൗറിൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയ്ക്ക് ചു​റ്റുമുളള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മഴ പെയ്യുന്നത് ആഘോഷിക്കുകയാണ് ജനത. ഇതിനായി ഇവിടെയുളള കഴുതകൾക്ക് ഗുലാബ് ജാം നൽകുന്ന വീഡിയോകളും വൈറലാകുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

0
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച...

പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം 10 കിലോ കഞ്ചാവ് ഒളിപ്പിച്ച് പൂജ നടത്തിയ യുവാവ് അറസ്റ്റിൽ

0
ഹൈദരാദാബ്: ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പിന്നിൽ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച് പൂജ...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സമർപ്പിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ...

കോഴിക്കോട് പെരുവയലിൽ 23 ഗ്രാം മെത്താംഫിറ്റമിനും 1.64 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്ത് എക്സൈസ്

0
കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ യുവാവിനെ കഞ്ചാവും മെത്താംഫിറ്റമിനുമായി പിടികൂടി. പെരുവയൽ സ്വദേശി...