കോൺഗ്രസിലെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നു ; അന്വേഷിച്ചു കണ്ടെത്താൻ ഹൈക്കമാൻഡ് നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിയിൽ അനാവശ്യ പ്രവണതയെന്ന് ഹൈക്കമാൻഡ് വിമർശനം. പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുവെന്ന് ഹൈക്കമാൻഡ്. വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകി. കഴിഞ്ഞദിവസം ഓൺലൈനായി ചേർ‌ന്ന് കെപിസിസി യോ​ഗത്തിലെ വിവരങ്ങൾ പുറത്തുപോയതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതൃപ്തിയിലായിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.

നിസ്സഹകരണം അവസാനിപ്പിക്കണമെങ്കിൽ വാർത്തചോർത്തി നൽകുന്നത് ആരെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ. പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവെക്കുന്നത് ആരാണെന്ന് അന്വേഷിച്ചു കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് നിർദേശം നൽകിയത്. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിലെ അച്ചടക്കം നശിപ്പിക്കുന്ന പ്രവർത്തി എന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും എന്നും മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...