‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടും. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പുണിത്തുറക്ക് ഒരു രാജാകീയ പാരമ്പര്യമുണ്ട്. ചരിത്രപരമായ ഒട്ടനവധി വ്യാഖ്യാനങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം തൃപ്പുണിത്തുറ മതസൗഹൃദത്തേ കുറിച്ച് വിളിച്ച് പറയുന്നു. തൃപ്പൂണിത്തുറ പൈതൃക നഗരമായാൽ അതെല്ലാം സംരക്ഷിക്കപ്പെടും. എത്ര കൊട്ടാരങ്ങൾ ഉണ്ട് ഇവിടെ. അത് രാജ്യത്തിന്റെ മുന്നിൽ അടയാളമാകും.

പാലിയതത്തച്ഛന്റെ ഡച്ച് പാലസ് ഇന്ന് സംരക്ഷിക്കപ്പെട്ടു.ഇന്നത് മ്യുസിയമാണ്. തൃപ്പുണിത്തറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാറാണ്. പൈതൃക നഗരമാക്കി മാറ്റുന്നതിൽ എല്ലാവരും ചേർന്ന് ഒരു പ്രൊപോസൽ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്തം നഗറായ ഗവൺമെന്റ് ബോയ്സ് സ്കൂൾ മൈതാനിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കലാരൂപങ്ങളും വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അത്തച്ചമയഘോഷയാത്രയിൽ അണിനിരക്കും. മുഖ്യാതിഥിയായ നടൻ ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...