പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ അബുദാബിയിലും രണ്ടുപേരെ കൊന്നതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂരില്‍ മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ അബുദാബിയിലും രണ്ടുപേരെ കൊന്നെന്നു പോലീസ്. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും ആണ് കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച്‌ അഞ്ചിന് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ് ഷൈബിന്‍ അഷ്റഫിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയുന്നത്.

ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റിലായെന്നു സൂചനയുണ്ട്. ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് സിഗ്നല്‍ ആപ് വഴിയെന്ന് പോലീസ് പറയുന്നു. ഷൈബിന്‍ അഷ്‌റഫ് അബുദബിയില്‍ പോകാതെ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണു സാക്ഷിമൊഴി. യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം സൃഷ്ടിച്ചു.

കേസ് തെളിയിച്ചത് മലപ്പുറം എസ്‌പി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹാരിസ് 2020ല്‍ അബുദാബിയില്‍വച്ച്‌ കൈമുറിച്ച്‌ ആത്മഹത്യ ചെയ്തതായി ഷൈബിന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...