പാട്‌ന : ബിഹാറിലെ പാട്‌നയില്‍ പതിനഞ്ചുകാരിക്കു നേരെ വെടിയുതിര്‍ത്ത് യുവാവ്. കഴുത്തിലാണ് വെടിവെച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
കവറില്‍ പൊതിഞ്ഞ തോക്കുമായി യുവാവ് വഴിയില്‍ കാത്തുനില്‍ക്കുന്നതും പിന്നീട് പെണ്‍കുട്ടി വഴിയിലൂടെ നടന്നു വരുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടി അറിയാതെ പിന്തുടര്‍ന്ന യുവാവ് പൊടുന്നനെ തോക്കെടുത്ത് കഴുത്തില്‍ വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് ഓടിപ്പോകുന്നതും സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. വെടിയേറ്റ് നിലത്തു വീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.