ആസ്ഥാന ഫെമിനിസ്റ്റുകള്‍ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും : ബിന്ദു അമ്മിണി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമുണ്ടായത്. വിഷയത്തില്‍ ചിലര്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വാഴ്ത്തുപാട്ടുകള്‍ തുടരുമ്പോഴും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകള്‍ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിന്ദു തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

‘ഇഷ്ടമുള്ള വസ്ത്രം ഇഷ്ടമുള്ള സമയത്തു ധരിക്കുക എന്നത് ഞങ്ങളുടെ അവകാശം ആണ്. അത് കോഴിക്കോട് ഒരു കോടതി പറഞ്ഞാല്‍ തീര്‍ന്നു പോകുന്ന ഒന്നല്ല. ഞങ്ങള്‍ ധരിക്കുന്ന വസ്ത്രം നോക്കി കയറിപ്പിടിക്കാമെന്ന് ഫോട്ടോഗ്രാഫ് നിരത്തി കോടതിയില്‍ വാദിച്ച സിവിക്കിന്, ശില്‍ബന്ധികള്‍ക്ക് പിന്നെ ഭരണഘടനാ വിരുദ്ധമായ, ദളിത്‌ വിരുദ്ധമായ, സ്ത്രീവിരുദ്ധമായ ഉത്തരവ് ആണ് കോടതി ഇറക്കിയത്. നിയമവാഴ്ചയില്‍, ഭരണഘടനയില്‍ പ്രതീക്ഷ അസ്ഥമിച്ചിട്ടില്ല. വാഴ്ത്തുപാട്ടുകള്‍ തുടരുമ്പോളും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകള്‍ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും’, ബിന്ദു അമ്മിണി ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും, ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...