ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം ; യുവാവിന് വെടിയേറ്റു , വീട് കയറി ആക്രമണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരിക്കേറ്റു. ഇതിന് പിന്നാലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വച്ച് രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നടന്നു. സംഘം ചേര്‍ന്നെത്തിയായിരുന്നു ആക്രമണം. അജിത്ത്, ദീപു, പ്രജീഷ് എന്നിവരുടെ വീട് കയറിയായിരുന്നു ആക്രമണം. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്. മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് ഇതിന് പിന്നില്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...