ഗുണ്ടാ പക ; യുവാവിന്റെ കാലടിച്ചൊടിച്ച പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിളപ്പിൽശാല കാക്കുളം ക്ഷേത്രത്തിന് മുമ്പിൽ വെച്ച് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കാലടിച്ചൊടിച്ച കേസിലെ പ്രതികളെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം സ്വദേശി കൈലാസം വീട്ടിൽ സുനി എന്ന സുനിൽകുമാർ (36), തിട്ടമംഗലം സ്വദേശി മാറത്തല വീട്ടിൽ കിച്ചു എന്ന കിരൺ വിജയ് (26), കൊടുങ്ങാനൂർ സ്വദേശി മരുവർത്തല വീട്ടിൽ സത്യൻ എന്ന ശ്രീജിത്ത് കുമാർ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24-ാം തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേയാട് ചെറുപാറ സ്വദേശി അഖിൽ ഭവനിൽ ജിത്തു എന്ന അരുൺ (39) നെയാണ് സംഘം അക്രമിച്ചത്. ഇരുമ്പ് കമ്പി കൊണ്ടും സ്റ്റബ് കൊണ്ടും അക്രമിച്ച് അരുണിന്റെ കാലടിച്ചൊടിക്കുകയായിരുന്നു. അരുൺ നിരവധി ക്രിമിനൽ, മയക്കു മരുന്നു കേസുകളിലെ പ്രതിയും വിളപ്പിൽശാല സ്റ്റേഷനിലെ ​ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആളുമാണ്.

അരുൺ മുൻപ് ഈ കേസിലെ പ്രതിയായ ശ്രീജിത്തിൻ്റെ വീട്ടിൽ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ പ്രതികളെല്ലാവരും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഭവത്തിൽ കേസെടുത്ത വിളപ്പിൽശാല പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

വിളപ്പിൽശാല പോലീസ് ഇൻസ്പക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽഎസ് ഐ ആശിഷ് . സി പി ഒ മാരായ അജിൽ അജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...