ഗുരു – ഗാന്ധി കൂടിക്കാഴ്ച അനാചാരങ്ങൾക്ക് എതിരെയുള്ള പടപ്പുറപ്പാട് : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : 100 വർഷങ്ങൾക്കു മുൻപ് ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും നടത്തിയ കൂടികാഴ്ച സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും ജാതി വ്യവസ്ഥയ്ക്കും എതിരായുള്ള കൂട്ടായ പടപ്പുറപ്പാട് ആയിരുന്നുവെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ മാർച്ച് 6 വെള്ളിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ഗുരു – ഗാന്ധി സമാഗമ ശതാബ്ദി സമ്മേളന നഗരിയിൽ ഉയർത്തുവാൻ വൈക്കത്ത് നിന്നും ആരംഭിച്ച പതാക കൊടിമര ഘോഷയാത്രയ്ക്കു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം.

അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ മുഖ്യ പരിപാടികളിൽ ഒന്നായി മാറ്റുന്നതിൽ ഗുരു – ഗാന്ധി കുടിക്കാഴ്ച പ്രേരകമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാളെ കൊല്ലത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ ജില്ലയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നും വൻ വിജയമായി തിരുമെന്നും ഡി.സി.സിപ്രസിഡന്റ് പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബിനു വി.ഈപ്പൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടിമാരായ സജി കൊട്ടയ്ക്കാട്, ആർ.ജയകുമാർ, എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. പി.കെ.മോഹൻരാജ്, അഡ്വ.രാജേഷ് ചാത്തങ്കരി, ജിജോ ചെറിയാൻ, അനിൽ .സി ഉഷസ്, രാജേഷ് മലയിൽ, വിശാഖ് വെൺപാല, അജി തമ്പാൻ, ബെന്നി സ്കറിയ, അഭിലാഷ് വെട്ടിക്കാട്, ടോണി ഇട്ടി, കെ.ജെ. മാത്യു, പോൾ തോമസ്, രതിഷ് പാലിയിൽ, ശ്രീജിത്ത് മുത്തൂർ, സജി.എം മാത്യു, ശോഭ വിനു, എ.പ്രദീപ് കുമാർ, രാജൻ തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....