നാരങ്ങാനം : എസ്.എൻ.ഡി.പി.യോഗം 91 ാം നമ്പർ ശാഖയിൽ 12, 13 തീയതികളിൽ ഗുരുദേവമന്ത്ര ലക്ഷാർച്ചന നടക്കും. പ്രബോധ തീർത്ഥ സ്വാമി (ശിവഗിരി മഠം) മുഖ്യ കാർമ്മികത്വം വഹിക്കും. 12 ന് ഉച്ചയ്ക്ക് 1.30 ന് ഭക്തിഗാനസുധ. 2 ന് പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിലെ മുതിർന്ന ആദ്യകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ ആദരിക്കും. വൈദിക സംഘം കേന്ദ്ര കമ്മിറ്റി അംഗം ഷാജി ശാന്തി ലക്ഷാർച്ചന സന്ദേശം നൽകും.
യൂണിയൻ കൗൺസിലർ അഡ്വ.സോണി.പി.ഭാസ്‌കർ, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, വനിതാ സംഘം യൂണിയർ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, വൈദിക സംഘം യൂണിയൻ കൺവീനർ സദാനന്ദൻ ശാന്തി, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് മിനി മണിയൻ, ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് സെക്രട്ടറി എം.വി.രഘു എന്നിവർ സംസാരിക്കും. തുടർന്ന് പ്രബോധ തീർത്ഥ സ്വാമിയുടെ പ്രഭാഷണം.