കോന്നി : തണ്ണിത്തോട് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ മൃഗവേട്ട. വനപാലകരുടെ ഒത്താശയോടെയാണ് ഇവിടെ എല്ലാ ദിവസവും മൃഗവേട്ട നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിഹിതം കൃത്യമായി ലഭിക്കുമെന്നതിനാല്‍ മിക്കവരും മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി കോന്നിയില്‍ മൃഗവേട്ട സജീവമാണ്. എന്നിരുന്നാലും നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണ്. കോന്നി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിലവില്‍ മൃഗവേട്ട സജീവമാണെന്ന് വനപാലകര്‍ തന്നെ പറയുന്നു. തണ്ണിത്തോട് – ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ പെടുന്നതാണ് കരിമാൻതോട് പ്രദേശം. ഇവിടെ ആര് നടപടി സ്വീകരിക്കണമെന്ന സന്ദേഹവും നിലനില്‍ക്കുന്നു. കൃത്യമായ വിവരങ്ങള്‍ നല്കിയിട്ടും തങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് വനപാലകര്‍.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ക്യാമെറ കാണാതായതിനെ തുടര്‍ന്നാണ് ചിറ്റാറിലെ കര്‍ഷകനായ മത്തായിയെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇദ്ദേഹത്തെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിനെതിരെ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മത്തായിയുടെ മരണവും ചര്‍ച്ച ചെയ്യുന്നത്.