ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി. യൂണിയന്‍ വൈദികയോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുപൂര്‍ണ്ണിമദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി ഗുരുപൂര്‍ണ്ണിമ സന്ദേശം നല്‍കി. വൈദികയോഗം ചെയര്‍മാന്‍ സൈജു പി സോമന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈദിക യോഗ അംഗങ്ങള്‍ ഗുരുപൂജയ്ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന അഞ്ച് വൈദികരെ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം ആദരിച്ചു.
യൂണിയന്‍ അഡ്.കമ്മറ്റി അംഗമായ കെ.ആര്‍ മോഹനന്‍, സുരേഷ് എം.പി., ബി.ജയപ്രകാശ്, മോഹനന്‍ കൊഴുവല്ലൂര്‍, അനില്‍ കണ്ണാടി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി രാഹുല്‍ രാജ്, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, സെക്രട്ടറി റീന അനില്‍, കോഡിനേറ്റര്‍ ശ്രീകല സന്തോഷ്, സൈബര്‍സേന യൂണിയന്‍ ചെയര്‍മാന്‍ പ്രദീപ് ചെങ്ങന്നൂര്‍, വൈദിക യോഗം ജോ.കണ്‍വീനര്‍ സതീഷ്ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വൈദികയോഗം കണ്‍വീനര്‍ ജയദേവന്‍ കെ.വി സ്വാഗതവും വൈസ് ചെയര്‍മാന്‍ സജിത്ത് എം.എസ്, കൃതജ്ഞതയും പറഞ്ഞു. സപര്യ 2022 ശ്രീനാരായണ ദര്‍ശന പഠിതാക്കളുടെ നേതൃത്വത്തില്‍ ഗുരുപ്രസാദ വിതരണവും നല്‍കി.