തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍മന ശങ്കരനാരായണ പ്രമോദ് തെരഞ്ഞെടുക്കപ്പെട്ടു. ആകെ അപേക്ഷിച്ച 43 പേരില്‍ യോഗ്യത നേടിയ 36പേരില്‍ നിന്ന് മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്‌ണന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.
ഉച്ചപൂജയ്‌ക്ക് ശേഷം നടന്ന നറുക്കെടുപ്പില്‍ ശങ്കരനാരായണ പ്രമോദ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഒറ്റപ്പാലം വരോട് ചാത്തന്‍കാട് ദേവീക്ഷേത്ര മേല്‍ശാന്തിയാണ് നിലവില്‍ ശങ്കരനാരായണ പ്രമോദ്. ആദ്യമായാണ് അദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തി പദവിയിലെത്തുന്നത്.
തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണി നമ്പൂതിരിയുടെയും എടപ്പാള്‍ കുന്നത്ത്മന ശാന്ത അന്തര്‍ജനത്തിന്റെയും മകനാണ് പ്രമോദ്. വരോട് യു.പി സ്‌കൂളിലെ അദ്ധ്യാപികയായ രശ്‌മി അന്തര്‍ജനമാണ് ഭാര്യ. ഋഷികേശ്, ഹരികേശ് എന്നിവര്‍ മക്കളാണ്.