കൊല്ലം : ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടി രൂപ നൽകുന്നതിന് ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തിൽ അഖില കേരള തന്ത്രി മണ്ഡലം പ്രതിഷേധം രേഖപ്പെടുത്തി. ഭക്തജനങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയിട്ടുള്ളതിൽ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള ഫണ്ട് രാഷ്ട്രീയ പ്രേരിതമായി ചട്ടം ലംഘിച്ച് സംഭാവന നൽകാനുള്ളതല്ലെന്നും നിയമവിരുദ്ധമായ തീരുമാനത്തിൽനിന്നും ഗുരുവായൂർ ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്നും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി ആവശ്യപ്പെട്ടു.
5കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം പുനപരിശോധിക്കണം ; അഖില കേരള തന്ത്രി മണ്ഡലം
RECENT NEWS
Advertisment