ഗജരത്നം ഗുരുവായൂര്‍ പത്ഭനാഭനും കൊമ്പന്‍ വലിയ കേശവനും പുറത്തേക്ക് എഴുന്നള്ളിപ്പിനുള്ള വിലക്ക് തുടരും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:  ഗജരത്നം ഗുരുവായൂര്‍ പത്ഭനാഭനും കൊമ്പന്‍  വലിയ കേശവനും പുറത്തേക്ക് എഴുന്നള്ളിപ്പിനുള്ള വിലക്ക് തുടരും. വിലക്ക് ഏര്‍പ്പെടുത്തിയിട്ട് 60 ദിവസം  കഴിഞ്ഞപ്പോള്‍ വനം വകുപ്പിന്റെ ആരോഗ്യ വിദഗ്ധസംഘമെത്തി രണ്ട് ആനകളേയും പരിശോധിച്ചു. പദ്മനാഭന് തത്കാലം ഗുരുവായൂര്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനുമാത്രം പങ്കെടുക്കാന്‍ അനുമതി നല്‍കി. വലിയ കേശവനെ ചികിത്സ പൂര്‍ത്തിയായിട്ടേ പുറത്തുവിടൂ. പദ്മനാഭനെ ക്ഷേത്രത്തിലേക്കു മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും നിബന്ധനകളോടെയാണിത്. രാവിലെ പത്തിനും വൈകീട്ട് നാലിനുമിടയില്‍ എഴുന്നള്ളിപ്പിക്കരുത്. ആഴ്ചയില്‍ പരമാവധി മൂന്ന് എഴുന്നള്ളിപ്പുകള്‍ മാത്രമേ പാടുള്ളു. മതിയായ വിശ്രമം വേണം.

വലിയ കേശവന്റെ ശരീരത്തിലെ മുഴ ചുരുങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഭേദപ്പെട്ടാലുടന്‍ പുറത്തേയ്ക്കു വിടാമെന്നും ഇപ്പോള്‍ ചികിത്സ തുടരട്ടെയെന്നുമാണ് പരിശോധനാസംഘത്തിന്റെ റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ഹോസ്പിറ്റല്‍ തലവന്‍ ഡോ.ശ്യാം വേണുഗോപാല്‍, ഫോറസ്ട്രി വെറ്ററിനറി സര്‍ജന്‍മാരായ ഡോ. ഡേവിഡ് എബ്രഹാം, ഡോ.കിഷോര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഡിസംബര്‍ ഏഴിനാണ് പദ്മനാഭനും വലിയ കേശവനും വനംവകുപ്പ് എഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തിയത്. പദ്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നു പറഞ്ഞായിരുന്നു വിലക്ക്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...