Wednesday, April 16, 2025 7:50 am

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ദര്‍ശനത്തിന് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ദര്‍ശനത്തിന് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. മാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന 4000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. നേരത്തേ ഇത് 1500 ആയിരുന്നു. പുലര്‍ച്ച 4.30 മുതല്‍ 5.30 വരെയും രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ 1.30 വരെയും വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയും 7.30 മുതല്‍ 8.30 വരെയുമാണ് ദര്‍ശനം.

ഇതിന് പുറമെ നെയ്​വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ക്ഷേത്രം തുറന്നിരിക്കുന്ന ഏത് സമയത്തും വരിയില്‍ നില്‍ക്കാതെ നേരിട്ട് നാലമ്പലത്തില്‍ പ്രവേശിച്ച്‌ ദര്‍ശനം നടത്താം. 1000 രൂപയുടെ വഴിപാടിന് ഒരാള്‍ക്കും 4500 രൂപയുടെ വഴിപാടിന് അഞ്ച് പേര്‍ക്കുമാണ് പ്രത്യേക ദര്‍ശനം. ഗുരുവായൂര്‍ നഗരസഭക്കകത്തെ സ്ഥിര താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പുലര്‍ച്ച 4.30 മുതല്‍ രാവിലെ 8.30 വരെയാണ് ദര്‍ശനം. തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യം ഉണ്ടാകും. ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദര്‍ശനം നടത്താനുള്ള അനുമതി തുടരും. പ്രതിദിനം 60 വിവാഹങ്ങള്‍ എന്നത് 100 ആക്കിയിട്ടുണ്ട്.

നവംബര്‍ 25നായിരുന്നു ഗുരുവായൂര്‍ ഏകാദശി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ദശമി, ഏകാദശി ദിവസങ്ങളില്‍ 3000 പേര്‍ക്ക് മാത്രമാണ് ദര്‍ശന അനുമതി നല്‍കിയത്. ഇതിനായി ഓണ്‍ലൈന്‍ വഴിയായിരുന്നു ബുക്കിങ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നുമുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നാലു നടകളില്‍ക്കൂടിയും ദര്‍ശനം നടത്താമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

മുതിര്‍ന്ന ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ്, തുലാഭാരം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ നിര്‍മ്മാല്യദര്‍ശനവും 5.15 മുതല്‍ 6.15 വരെയും പൂജകള്‍ക്കു ശേഷം 10 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 6.10 വരെയും ദര്‍ശനം നടത്താം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

0
തിരുവല്ല : കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട്...

തോറ്റിട്ടും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ

0
ബെർലിൻ: ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനോട് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തിലെ...

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം : വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച...

‘മു​ഡ’ കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് കു​രു​ക്ക്

0
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​തി​ക​ളാ​യ മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ)...