സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സി എം രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും വിവരം. നടപടി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി.

നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ആദ്യ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് നോട്ടീസ് നല്‍കിയ സമയത്ത് കൊവിഡാനന്തര ചികിത്സയിലും. ശേഷം വടകരയില്‍ രവീന്ദ്രന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡും നടന്നിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയത്. സ്വപ്ന, സരിത് എന്നിവരുടെ മൊഴിയിലാണ് ഇക്കാര്യം ഉള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ഡോളര്‍ കടത്ത് കേസില്‍ നിര്‍ണായക നിരീക്ഷണമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി നടത്തിയത്. കേസില്‍ ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടു. സ്വപ്ന, സരിത് എന്നിവരുടേതായി മുദ്രവച്ച കവറില്‍ കസ്റ്റംസ് സമര്‍പ്പിച്ച മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. ഇവര്‍ കോണ്‍സുലേറ്റ് അധികൃതരുമായി മികച്ച ബന്ധം ഉണ്ടാക്കുകയും, ഗൂഢാലോചന നടത്തുകയും, കള്ളക്കടത്തിന്റെ ഭാഗമാവുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...