ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ കോട്ടപ്പടി തമ്പുരാന്‍പടി ആലുക്കല്‍ നട കൃഷ്‌ണകൃപ വീട്ടില്‍ പി.ഐ. നന്ദകുമാറിനെയാണ്‌ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ ലോക്കറ്റ്‌ വിറ്റു കിട്ടുന്ന തുക ബാങ്ക്‌ അക്കൗണ്ടില്‍ അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയ കേസിലാണ് പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ജീവനക്കാരയായ ഇയാള്‍ അറസ്‌റ്റിലായത്.

പ്രതിയെ വീട്ടില്‍നിന്ന്‌ ഇന്നലെ ഉച്ചയോടെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. മുഴുവന്‍ തുക സംബന്ധിച്ചും പ്രതി പോലീസിനോടു കുറ്റസമ്മതം നടത്തിയതായാണ്‌ വിവരം. 27.5 ലക്ഷം രൂപയുടെ കുറവു കണ്ടതിനെത്തുടര്‍ന്നു ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ നടപടി.

ഗുരുവായൂരിനു പുറമെ മമ്മിയൂര്‍, പാര്‍ഥസാരഥി ക്ഷേത്രങ്ങളില്‍നിന്നും നന്ദകുമാര്‍ തുക പിരിച്ചെടുത്തു ബാങ്കില്‍ അടയ്‌ക്കാറുണ്ടെങ്കിലും സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ ഈ ക്ഷേത്രങ്ങളിലെ പിരിവ്‌ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഈ തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം വീണ്ടും ചോദ്യം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...