തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രമാകും നടത്തുക. ടി പി ആര്‍ കുറയുന്നത് വരെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ജില്ലയില്‍ ഇന്ന് 1344 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10.17 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ വെളളിയാഴ്ച സമ്പര്‍ക്കം വഴി 1,335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം.