ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറിയില്‍ റെയ്ഡ് : കണ്ടെത്തിയത് 831 കോടിയുടെ നികുതി വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറി നടത്തിയത് 831 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ജി.എസ്.ടി. വകുപ്പ് ഡല്‍ഹി ബുദ്ദ് വിഹാറിലെ ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഫാക്ടറിയിലെ യന്ത്രങ്ങളും ഉത്പന്നങ്ങളും ജി.എസ്.ടി. വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ ഫാക്ടറി ഉടമയെ ജി.എസ്.ടി. നിയമപ്രകാരം അറസ്റ്റ് ചെയ്തു.

യാതൊരുവിധ രജിസ്‌ട്രേഷനുമില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു നികുതിയും ഇവര്‍ അടച്ചിരുന്നില്ല. ഏകദേശം 65 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഇന്‍വോയ്‌സ് പോലും ഇല്ലാതെയാണ് സ്ഥാപനം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിനും രേഖകളില്ലായിരുന്നു.

ഫാക്ടറിയുടെ പ്രവര്‍ത്തനം അനധികൃതമാണെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും ബോധ്യപ്പെട്ടതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വിപണിയില്‍ 4.14 കോടി രൂപ വിലവരും. അറസ്റ്റിലായ ഫാക്ടറി ഉടമയെ പട്യാല കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...