Wednesday, April 2, 2025 9:25 pm

ഇന്ത്യ- ബംഗ്ലാദേശ് ടി20 ദിവസങ്ങള്‍ മാത്രം ; ഗ്വാളിയോറില്‍ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ. ആദ്യ പോരാട്ടം നടക്കുന്നത് ഗ്വാളിയോറിലാണ്. മത്സര ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോര്‍ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം ആറിന് ഞായറാഴ്ചയാണ് അരങ്ങേറുന്നത്. ഏഴാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍, പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളികള്‍, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളും ഭരണ മാറ്റവുമാണ് ഹിന്ദു മഹാസഭയുടെ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു മതക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതായി ആരോപിച്ചാണ് ബംഗ്ലാദേശുമായുള്ള മത്സര ദിവസം പ്രതിഷേധം നടത്താന്‍ വലതു പക്ഷ സംഘടനകള്‍ തീരുമാനിച്ചത്. മത്സരം റദ്ദാക്കണമെന്നു നേരത്തെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളടക്കമുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും...

0
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി...

പത്തനംതിട്ട ഇനി മുതൽ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭ ; നഗരസഭാ ചെയർമാൻ പ്രഖ്യാപനം...

0
പത്തനംതിട്ട : നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ...

വര്‍ക്കലയില്‍ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം ; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

0
തിരുവനന്തപുരം: വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ...