ഔദ്യോഗിക വസതിയൊഴിഞ്ഞ് കെജ്രിവാൾ ; എ.എ.പി ബംഗ്ലാവിലേക്ക് താമസം മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ കെജ്രിവാൾ ഇറങ്ങിയത്. 2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്. 5 ഫിറോസ്ഷാ റോഡിലെ എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്രിവാളും കുടുംബവും താമസം മാറിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എം.പിയായ മിത്തലിന് ഡൽഹിയിൽ താമസത്തിനായി ബംഗ്ലാവ് അനുവദിച്ചിരുന്നു.

ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലിരിക്കൂ എന്നാണ് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാൾ പറഞ്ഞത്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്നാണ് കെജ്രിവാൾ അറിയിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസിൽ അഞ്ചുമാസം ജയിലിൽ കഴിഞ്ഞ കെജ്രിവാൾ സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 13ന് പുറത്തിറങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...