അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

For full experience, Download our mobile application:
Get it on Google Play

ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തന്നെയും അമ്മയേയും ബാല ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമൃതയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അമൃത പറഞ്ഞിട്ടാണ് മകള്‍ ബാലയ്‌ക്കെതിരെ രംഗത്ത് വന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ബാലയ്‌ക്കെതിരെ ഇവരുടെ മുന്‍ ഡ്രൈവര്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെ താന്‍ വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തിമാക്കി ബാല വീഡിയോ പങ്കുവെച്ചു ബാലയുടെ ഈ വീഡിയോയ്ക്ക് പിന്നാലെ അമൃതയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.

തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയിരുന്നു ചെയ്തത്.. പക്ഷേ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക എന്ന് പറഞ്ഞ് തുടങ്ങിയ കുറിപ്പിൽ അമൃത കാര്യങ്ങൾ‌ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിരവധി കമന്റുകളാ ണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. അമൃതയുടെ പോസ്റ്റിന് ​ഗോപി സുന്ദറും കമന്റിട്ട് ഇട്ടിട്ടുണ്ട്. ബാലയുമായി പിരിഞ്ഞതിന് ശേഷം അമൃതയും ​ഗോപിസുന്ദറും ലിവിം​ഗ് ടു​ഗദറായിരുന്നു. അടുത്തിടെയാണ് ​ഇവർ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോൾ അമൃത ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് ​ഗോപി സുന്ദർ.

നിങ്ങൾ ഏറ്റവും മികച്ച ശക്തയായ സ്ത്രീയാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നാണ് ഗോപി സുന്ദർ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകളും വന്നിരുന്നു. പ്രിയപ്പെട്ട അമൃത..കൂടുതൽ കരുത്തോടെ മുന്നോട്ട്..നിങ്ങളുടെയും,അഭിരാമിയുടെയും പാപ്പുവിന്റെയും, അമ്മയുടെയും കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്..ചുറ്റിലും ഉള്ളവരെയെല്ലാം ബോധ്യപ്പെടുത്താൻ നമുക്ക് പറ്റണമെന്നില്ല.. നെഗറ്റീവ് കമന്റ്സിനെ ഓർത്തു ബേജാറാവുകയും വേണ്ടാ..പ്രതികൂല അവസ്ഥയിൽ കഠിന പ്രയത്നം ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അത്രമേൽ ആത്മധൈര്യവും, നിശ്ചയദാർഢ്ഡ്യവും വേണം..ഇനിയും മുന്നോട്ട്.. ഒരുപാട് സ്നേഹം , അമൃതയെ എനിക്ക് മനസ്സിലാകും. ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരാൾ എന്ന നിലയിൽ കൂടുതൽ മനസ്സിലാവും. മനുഷ്യരെ കാണാനും മിണ്ടാനും പോലും ആകാത്ത അവസ്ഥയിലേക്ക് ഞാൻ എത്തി കഴിഞ്ഞു, എന്നിങ്ങനെ പോകുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...