പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകട്ടെ. ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ഒരാൾ ഒരു സ്ഥാനത്തും വരില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കും.പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.

എം എൽ എ ആയാലും എം പിയായാലും മന്ത്രിയായാലും പാർട്ടി തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം. പാർട്ടി പുറത്താക്കിയാൽ പുറത്തുതന്നെയാണെന്നും അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് നടപടി തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി. സസ്‌പെൻഷനിലുള്ള വ്യക്തിയെ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ സർക്കാർ സ്‌കൂളുകളുമായോ കരിക്കുലവുമായോ ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറവൻകോണത്ത് നാലു നില കെട്ടിടത്തിലെ അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ

0
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്....

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...