പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന് എസ്ഐആർ(തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളുടെ ഭാ​ഗമായുള്ള ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്. വോട്ടർപട്ടികയിലെ പേരിലെ ചേർച്ചയില്ലായ്മ കാരണമാണ് 92-കാരനായ സി.എൻ.ആർ. റാവുവിന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. 2002-ലെ വോട്ടർ പട്ടികയിലെ പേരും നിലവിലെ പട്ടികയിലെ പേരും വ്യത്യസ്തമാണെന്നും അതിനാൽ ബന്ധപ്പെട്ട രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്നുമാണ് നിർദേശം.

2002-ലെ വോട്ടർപട്ടികയിൽ പ്രൊഫ. സി.എൻ.ആർ. റാവു (Prof C N R Rao) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, നിലവിലെ വോട്ടർപട്ടികയിൽ പ്രൊഫസർ എന്നതിൽ ഒരു ‘എഫ്’ കൂടിപ്പോയി. Proff C N R Rao എന്നാണ് നിലവിലെ പട്ടികയിലെ പേര്. ഈ അക്ഷരത്തെറ്റ് തിരുത്താനായി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി മല്ലേശ്വരത്തെ കേന്ദ്രത്തിൽ നേരിട്ട് ഹിയറിങ്ങിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....