പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി. കമ്മീഷന്‍ അംഗം ടി.കെ വാസുവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് ഗവി ഹാളില്‍ നടന്ന അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. ആകെ 20 പരാതികളാണ് പരിഗണിച്ചത്. രണ്ട് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഭൂമി സംബന്ധമായി ഏഴും പോലീസുമായി ബന്ധപ്പെട്ട 11 ഉം മറ്റുള്ള വിഷയങ്ങളില്‍ രണ്ട് പരാതികളുമാണ് പരിഗണിച്ചത്. കമ്മീഷന്‍ ജില്ലയില്‍ ഇതുവരെ നടത്തിയ മൂന്ന് അദാലത്തുകളിലുമായി ആകെ 211 പരാതികള്‍ പരിഗണിച്ചതില്‍ 171 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































