പ്രവേശനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (ഒരു വര്‍ഷം), ഡി.സി.എ(എസ്) (ആറ് മാസം), ഡി.സി.എ (ഒരു വര്‍ഷം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് www.lbscentre.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ് സെന്‍റര്‍ ഓഫീസില്‍ നേരിട്ടോ 9947123177 എന്ന നമ്പരിലോ ബന്ധപ്പെടണം.
–
ഇ- ടെന്‍ഡര്‍
പത്തനംതിട്ട ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ (ട്രൈ സ്‌കൂട്ടര്‍), ഇലക്ട്രിക് വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി കാര്യാലയവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് www.etenders.kerala.gov.in. ഫോണ്‍ 04682 325168.
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആങ്കറിംഗ്, വാര്‍ത്ത അവതരണം, ടെലിവിഷന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയവയിലാണ് പരിശീലനം. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റെണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പഠനകേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍ 9544958182.
അപേക്ഷ തീയതി നീട്ടി
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പരമ്പരാഗത കരകൗശല വിദഗ്ദര്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതി, ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം, അഭിഭാഷക ധനസഹായ പദ്ധതി എന്നിവയിലേക്കുള്ള അപേക്ഷ തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. http://www.bwin.kerala.gov.in/ ലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്‍റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2914417.
–
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മോണ്ടിസോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് ബിരുദം/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994449314.
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ 0469 2610016, 8593962467, 9746076857.
–
വിദ്യാഭ്യാസ ആനുകൂല്യം
ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സംസ്ഥാനത്തിന് പുറത്തെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗ വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ഒ.ഇ.സി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. www.egrantz.kerala.gov.in ലൂടെ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2914417.
കുടുംബശ്രീ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം തെരഞ്ഞെടുപ്പ് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്‌മെന്റ് ടീം തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിപണന രംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള ടീമുകള്‍ക്കും കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി മറ്റ് ജില്ലകളില്‍ വിജയകരമായി നടപ്പാക്കുന്ന മാനേജമെന്റ് ടീമുകള്‍ക്കും അപേക്ഷിക്കാം. യോഗ്യത – പ്ലസ് ടു/പ്രീഡിഗ്രി. മാര്‍ക്കറ്റിംഗ്, സെയില്‍സ്, വിതരണ പ്രവര്‍ത്തനങ്ങള്‍, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സ്ഥാപനം/ടീമിന്റെ വിശദാംശങ്ങള്‍, ടീം അംഗങ്ങളുടെ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് ജില്ലകളില്‍ ഹോംഷോപ്പ് പദ്ധതി നടപ്പാക്കിയിട്ടുള്ള ടീമുകള്‍ അനുഭവസാക്ഷ്യവും പ്രവര്‍ത്തന വിശദാംശങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ ജില്ല മിഷന്‍ ഓഫീസ്, കുടുംബശ്രീ ജില്ല മിഷന്‍, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 17.
സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 10 ന്
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 10 നടത്തും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം.
–
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോണ്‍ 0468 2270243, 2992293, 8330010232.
താല്‍ക്കാലിക നിയമനം
പന്തളം മണ്ണ് പരിശോധന ശാലയില്‍ മണ്ണ് പരിശോധന നടത്തി മണ്ണാരോഗ്യ കാര്‍ഡ് കര്‍ഷകരില്‍ എത്തിക്കുന്നതിന് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ബി.എസ്.സി കെമിസ്ട്രിയാണ് യോഗ്യത. എം.എസ്.സി കെമിസ്ട്രി/ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 16 രാവിലെ 11 ന് പന്തളം മണ്ണ് പരിശോധനാ ശാലയില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ 10.30 വരെ. ഫോണ്‍ 9383470511, 9446325705.
അഭിമുഖം മാറ്റി
ജില്ലയില്‍ തിരുവല്ല, അടൂര്‍ ആര്‍.ഡി.ഒ കളില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രിബൂണലുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 10 രാവിലെ 10.30 ന് കളക്ടറേറ്റ് പമ്പ ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം സെപ്റ്റംബര്‍ 18 ലേക്ക് മാറ്റിയതായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04682 325168.
–
എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 2024 ഒക്ടോബര്‍ മുതല്‍ 2026 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും സീനിയോറിട്ടി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം. ശിക്ഷാ നടപടിയുടെ ഭാഗമായും മനപൂര്‍വം ജോലിയില്‍ ഹാജരാകാത്തതിനാലും സീനിയോറിട്ടി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും അപേക്ഷ സ്വീകരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് http://www.eemployment.kerala.gov.in/ വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍ 0468 2222745.


































