ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. വനിതാ – ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ച ബാല്യസ്പന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമ്പൂര്‍ണമായ വിലയിരുത്തല്‍ നടത്തിയാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. കുട്ടികള്‍ക്ക് സമയോചിതമായി ആരോഗ്യ പരിശോധന നടത്തുകയും പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ‘ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി’ എന്നതാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി.തോമസ് പദ്ധതി വിശദീകരണം നടത്തി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി.കെ ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ജയ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജു പി.കുരുവിള, കെ.വി.രശ്മിമോള്‍, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസര്‍ നീതാ ദാസ്, ആരോഗ്യ വകുപ്പ് ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ.ശ്യാംകുമാര്‍, കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ രജനി കൃഷ്ണന്‍ നായര്‍, എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിജോ മാത്യു, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ആര്‍.ദീപ, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, കോയിപ്രം ബ്ലോക്ക് സി.ഡി.പി.ഒ എം.നിള, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ പരിശോധന എന്നിവയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...

പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം പോലീസിനുണ്ടെന്ന്...

0
തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം...