ദില്ലി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) വാരണാസി കോടതി എട്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ രാജേഷ് മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളിയ ജില്ലാ ജഡ്ജി എകെ വിശ്വേഷ് എഎസ്‌ഐക്ക് അധിക സമയം അനുവദിക്കുകയായിരുന്നുവെന്ന് മിശ്ര പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടിലെ മുസ്ലീം ക്ഷേത്രം മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളില്‍ നിര്‍മ്മിച്ചതാണോയെന്ന് നിര്‍ണ്ണയിക്കാനാണ്, കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി പള്ളി പരിസരത്ത് എഎസ്‌ഐ ശാസ്ത്രീയ സര്‍വേ നടത്തുന്നത്. വിഷയത്തില്‍ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു.