കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു (32) അറസ്റ്റിലായി. ഇയാളുടെ സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വൽ (36)നെയും തൃശൂർ സിറ്റി പോലീസ് പിടികൂടി. അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയർ സ്ഥാപനത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. തുണിയെന്ന വ്യാജേന വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ചായിരുന്നു ഇവർ ലഹരിവസ്തുക്കൾ അയച്ചിരുന്നത്.

ലഹരിക്കടത്തിന് മുൻപ് നാല് തവണ പിടിയിലായിട്ടുണ്ടെങ്കിലും ചെറിയ അളവിലായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി വിഷ്ണു വീണ്ടും കച്ചവടം തുടരുകയായിരുന്നു. പടിഞ്ഞാറക്കോട്ടയിലെ ജിമ്മിലും, ഇയാൾ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ‘പ്രോട്ടീൻ മാൾ’ എന്ന സ്ഥാപനത്തിലും പ്രതികളെ എത്തിച്ച് പോലീസ് വിശദമായ തെരച്ചിൽ നടത്തി വരികയാണ്. കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് സമാനമായ രീതിയിൽ ഇവർ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...