അപകീർത്തി പരാമർശം : കെ സുരേന്ദ്രന്‌ എച്ച് സലാം എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ എച്ച്‌ സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച്‌ സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്നതിനാലാണ് നിയമനടപടി ആരംഭിച്ചത്.

ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമുണ്ടായ കൊലപാതകങ്ങളെത്തുടര്‍ന്ന് ഡിസംബര്‍ 21ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. 25ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സുരേന്ദ്രന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു.

12-ാം വയസില്‍ എസ്‌എഫ്‌ഐക്കാരനായി പൊതുരംഗത്തെത്തിയ എച്ച്‌ സലാം 18-ാംവയസില്‍ സിപിഐ എം അംഗമായി. പാര്‍ട്ടിയുടെ മതനിരപേക്ഷ ആശയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്ബി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...