കോഴിക്കോട് : കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു. മരണശേഷം മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഒരേ വീട്ടിലുള്ളവരാണ്.
കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം ; മരിച്ചത് പന്ത്രണ്ട് വയസുകാരി
RECENT NEWS
Advertisment