Sunday, June 30, 2024 7:53 am

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ ഉയരുന്നു ; ശ്രദ്ധ വേണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം പനികിടക്കയിൽ. സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു. ജൂൺ 26ന് റിപ്പോർട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.തുടർച്ചയായ ദിവസങ്ങളിൽ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതിൽ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്.

കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിരട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്.
എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടൽ. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചകൾ, പകർച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ഒരാൾക്ക് രോഗം പിടിപ്പെട്ടാൽ വീട്ടിലെ മുഴുവൻ ആളുകൾക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.ആഘോഷവേളകളിലെ വെൽക്കം ഡ്രിങ്കുകളും ഹോട്ടലുകളിൽ നൽകുന്നശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്.

ഒരാളിൽ നിന്ന് കൂടുതാലുകളിലേക്ക് രോഗം പടരുന്നത് തടയുന്നതാണ് ലക്ഷ്യം. ഇതിനായി ഫീ‌ൽഡ് സർവേ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.അസുഖബാധിതർക്കൊപ്പവും, രോഗി സന്ദ‌ർശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദർശനങ്ങൾ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയർന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ജെ.​പി ന​ദ്ദ തന്നെ തുടരാൻ സാധ്യത

0
ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ജെ.​പി. ന​ദ്ദ തു​ട​ർ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ജ​നു​വ​രി വ​രെ...

മേരെ പ്യാരേ ദേശ് വാസിയോം… ; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ പരിപാടി ഇന്ന്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി...

മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു , കാർ പാഞ്ഞുകയറി ; കോവളത്ത് ബന്ധുക്കളുടെ മുന്നിൽ...

0
തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ്...

പലിശക്ക് പണം നൽകി വീടും സ്ഥലവും തട്ടിയെടുത്തു ; കോട്ടയത്ത് ബി.ജെ.പി നേതാവിനെതിരെ ഗുരുതര...

0
കോട്ടയം: കോട്ടയത്ത് ബി.ജെ.പി ജില്ലാ നേതാവ് വീടും സ്ഥലവും തട്ടിയെടുത്തെന്ന പരാതിയുമായി...