മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു , കാർ പാഞ്ഞുകയറി ; കോവളത്ത് ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര യോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം. പൂവാർ കൊച്ചുതുറയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്. അജിത് ഓടിച്ച കാറിനു മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെൻസി ഏക സസഹോദരിയാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...