പനിപ്പേടിയില്‍ സംസ്ഥാനം ; എച്ച്1എന്‍1 വ്യാപനവും രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി – ഡെങ്കിപ്പനി ഭീതിക്കു പുറമേ ഇപ്പോള്‍ എച്ച്1 എന്‍1 പനിയും പടര്‍ന്നുപിടിക്കുകയാണ്. ഈ മാസം മാത്രം 9 പേരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. 171 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ആറ് പേരും എലിപ്പനി ബാധിച്ച് 5 പേരുമാണ് മരിച്ചത്. 129 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പനിബാധിതരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലത്തെ കണക്ക് അനുസരിച്ച് പ്രതിദിനം 15000 പനിബാധിതരാണ് ചികിത്സ തേടി സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ എത്തുന്നത്. ഇന്നലെ മാത്രം 15493 പേര്‍ ചികിത്സ തേടി.

മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍. ഇവിടെ 2804 പേരാണ് ഇന്നലെ പനിബാധയെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ഇന്നലെ പനിബാധിതരുടെ എണ്ണം ആയിവരകം കവിഞ്ഞു. എലിപ്പനിയെക്കാളും ഡങ്കിപ്പനിയെക്കാളും കേരളത്തില്‍ മരണസംഘ്യ ഉയര്‍ത്തുന്നത് എച്ച്1എന്‍1 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...