Wednesday, May 15, 2024 5:30 am

യൂട്യൂബർമാരെ ലക്ഷ്യമിട്ട് ഹാക്കേഴ്സ് ? അക്കൗണ്ടുകൾ തിരിച്ചുപിടിച്ച് യൂട്യൂബ്

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ പ്രമുഖ യൂട്യൂബർമാരെയാണ് ഹാക്കേഴ്സ് ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് അക്കൗണ്ടുകളാണ് ഹാക്കേഴ്സിന്റെ ലക്ഷ്യം. ജനപ്രിയ കൊമേഡിയനും ​ഗെയിമറുമായ തന്മയ് ഭട്ടിന്റെ 44 ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലും ജിമെയിൽ അക്കൗണ്ടും കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തിരുന്നു.

സ്റ്റാൻഡപ്പ് കൊമേഡിയനായ ഐശ്വര്യ മോഹൻരാജ്, ബിഗ് ​ബോസ് താരമായ അബ്ദു റോസിക് എന്നിവർക്കും യൂട്യൂബ് ചാനൽ നഷ്ടമായി. പ്രശസ്ത മാധ്യമപ്രവർത്തകയായ ബർഖ ദത്തിന്റെ പേരിലുള്ള ‘മോജോ സ്റ്റോറി’യും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിലെ 11,000 വിഡിയോകളാണ് കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ പേരും ലോ​ഗോയുമാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് നൽകിയിരിക്കുന്നത്.

തന്മയ് ഭട്ടിന്‍റെ ചാനലിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തതിന് പിന്നാലെ ചാനലിലൂടെ പ്രൈവറ്റ് ലൈവ് സ്ട്രീമും ഹാക്കേഴ്സ് നടത്തി. യൂട്യൂബിനെയും ഗൂഗിളിനെയും ടാഗ് ചെയ്തുകൊണ്ട് തന്മയ് ഇതിനെക്കുറിച്ച് ട്വിറ്റ് ചെയ്തിട്ടുണ്ട്. ടു ഫാക്ടർ ഒതന്റിക്കേഷനും മറികടന്നാണ് ഹാക്കർമാർ ചാനൽ സ്വന്തമാക്കിയിരിക്കുന്നതെന്ന് തന്മയ് പറഞ്ഞു. പെട്ടെന്ന് സഹായിക്കണമെന്നും അദ്ദേഹം ട്വിറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

തന്മയിന് പിന്നാലെ കൊമേഡിയൻ ഐശ്വര്യ മോഹൻരാജും ട്വിറ്ററിൽ യൂട്യൂബിനോട് സഹായമഭ്യർഥിച്ചിട്ടുണ്ട്. പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രശ്ന പരിഹാരത്തിനായി യൂട്യൂബ് മുന്നോട്ട് വന്നതോടെയാണ് ഇവർക്ക് ചാനൽ തിരിച്ചു കിട്ടിയത്. ഹാക്കിങ്ങിന്റെ പിന്നിലെ ഉദ്ദേശം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. യൂട്യൂബും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല.

ഫോണിൽ വരുന്ന ഒടിപി നമ്പർ അടിച്ചാൽ മാത്രം ലോ​ഗിൻ ചെയ്യാൻ കഴിയൂ എന്നതാണ് ടു ഫാക്ടർ ഒതന്റിക്കേഷന്റെ പ്രത്യേകത. ഈ ഫീച്ചർ പോലും തകർത്ത് കൊണ്ടുള്ള കടന്നു കയറ്റം മറ്റ് യൂട്യൂബർമാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടേതടക്കമുള്ള ട്വിറ്റര്‍ അക്കൗണ്ടുകൾ ഇതെ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, ജോ ബൈഡൻ, കാന്യെ വെസ്റ്റ് എന്നിവർക്കും ട്വിറ്റർ പേജുകൾ സമാന രീതിയിൽ നഷ്ടമായിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിതീഷ് കുമാറിന് ശാരീരികാസ്വാസ്ഥ്യം ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

0
പട്‌ന: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി....

ഡിഎച്ച്എഫ്എൽ തട്ടിപ്പ് ; കമ്പനി മുൻ ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു

0
ഡൽഹി: 34,000 കോടി രൂപയുടെ തട്ടിപ്പിൽ ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ്...

പോളിങ്‌ കണക്കുകൾ പുറത്തുവിടണം ; പൗരസംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി

0
ഡൽഹി: ആദ്യ രണ്ടുഘട്ടത്തിലെ പോളിങ്‌ ശതമാനത്തിന്റെ യഥാർഥ കണക്ക്‌ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...

ഇറാനുമായി വ്യാപാരം നടത്തുന്നവർ ഉപരോധം നേരിടേണ്ടിവരും ; അമേരിക്ക

0
അമേരിക്ക: ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടിവന്നേക്കുമെന്ന്...