Thursday, July 3, 2025 5:30 pm

സര്‍ക്കാര്‍ പിന്തുണയില്‍ ഹാക്കിങ് പെരുകും ; ലോകത്തിന് മുന്നറിയിപ്പുമായി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

കാലിഫോർണിയ : ഭരണകൂടങ്ങളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഹാക്കർമാരിൽ നിന്നുള്ള സൈബറാക്രമണങ്ങൾ ഈ വർഷം വർധിച്ചേക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. യുകെ സർവകലാശാലയെ അടക്കം ലക്ഷ്യമിടുന്ന ഇറാനിയൻ ഹാക്കർ സംഘം ഉൾപ്പടെയുള്ളവരിൽ നിന്ന് ആക്രമണം ഉണ്ടായേക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.

സർക്കാർ പിന്തുണയിലുള്ള സൈബർ ആക്രമണങ്ങൾ ലക്ഷ്യം വെക്കാനിടയുണ്ടെന്നറിയിച്ച് 2021 ൽ ഇതുവരെ 50000 മുന്നറിയിപ്പുകൾ അക്കൗണ്ട് ഉടമകൾക്ക് അയച്ചിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു. വ്യാജവാർത്താ പ്രചാരണം, സർക്കാർ പിന്തുണയുള്ള ഹാക്കിങ്, സാമ്പത്തിക ഉദ്ദേശത്തോടുകൂടിയുള്ള പീഡനം എന്നിവ നടത്തുന്നവരെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) പിന്തുടർന്നുവരികയാണ്. 2020-ലേതിനേക്കാൾ 33 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഭീഷണി നേരിടുന്ന ഉപഭോക്താക്കൾക്കെല്ലാം ഗൂഗിൾ മുന്നറിയിപ്പ് അയക്കുന്നുണ്ട്.

50 ലേറെ രാജ്യങ്ങളിൽ നിന്നായി സർക്കാർ പിന്തുണയോടെയുള്ള 270 ഓളം സൈബർ ആക്രമണ സംഘങ്ങളെ ടാഗ് പിന്തുടരുന്നുണ്ടെന്നും ഗൂഗിൾ പറയുന്നു. ഇറാൻ റവലൂഷണറി ഗാർഡ്സുമായി ബന്ധമുള്ള എപിടി 35 എന്ന ഹാക്കിങ് സംഘത്തെ ഗൂഗിൾ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചാമിങ് കിറ്റൻ എന്ന പേരിലും ഈ സംഘം അറിയപ്പെടുന്നു. നിരന്തരം ഫിഷിങ് ആക്രമണങ്ങൾ നടത്തുന്ന സംഘമാണിത്. 2020 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനിടയിൽ ഗൂഗിൾ തടസപ്പെടുത്തിയ ഗ്രൂപ്പുകളിൽ ഒന്നാണിത്.

ഇറാനിയൻ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ വർഷങ്ങളായി ഈ സംഘം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും മാൽവെയറുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം തുടക്കത്തിൽ ഒരു യുകെ സർവകലാശാല വെബ്സൈറ്റിന് നേരെയും ഇവരിൽ നിന്ന് ആക്രമണമുണ്ടായി. സർക്കാർ, വിദ്യാഭ്യാസം, പത്രപ്രവർത്തനം, എൻജിഒ, വിദേശനയം, രാജ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 2017 മുതൽ തന്നെ ഇവർ ഇത്തരം ആക്രമണങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഗൂഗിൾ ടാഗ് ഉദ്യോഗസ്ഥനായ അജാക്സ് ബാഷ് പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിൽ സ്പൈ വെയറുകൾ അപ് ലോഡ് ചെയ്യുക, ഉദ്യോഗസ്ഥർ ചമഞ്ഞ് ഫിഷിങ് മെയിലുകൾ അയക്കുക പോലുള്ള വിവിധ മാർഗങ്ങളാണ് ഈ ഹാക്കർമാർ സ്വീകരിച്ചുവരുന്നതെന്നും ഗൂഗിൾ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...