നെല്ലിക്കന്നത്ത് തോട്ടില്‍ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : നെല്ലിക്കന്നത്ത് തോട്ടില്‍ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍- ചിങ്കു ദമ്പതികളുടെ മകന്‍ രാഹുലിന്‍െ മൃതദേഹമാണ് തോട്ടില്‍ നിന്നും കണ്ടെടുത്തത്. മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതെയായത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു.

രാഹുല്‍ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് രാത്രിയും പകലുമായി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുമൊക്കെ വ്യാപക തെരച്ചില്‍ നടത്തി. ഫലമില്ലാതെവന്നതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയില്‍ ഭാഗത്തായി തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

0
കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ്...

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...