എതിർപ്പവ​ഗണിച്ച് ​ഗർഭഛിദ്രം ചെയ്തു; കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി കാമുകൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഗർഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ​ഗബ്രിയേല ​ഗോൺസാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കാമുകൻ ​ഹരോൾഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ് പറഞ്ഞു. ഗർഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തി ​ഗർഭഛിദ്രം നടത്തി മടങ്ങി‌യെത്തിയ യുവതിക്ക് നേരെയാണ് കാമുകൻ നിറയൊഴിച്ചത്. കാമുകി ​ഗർഭഛി​ദ്രം നടത്തുന്നത് ആദ്യം മുതലേ കാമുകൻ എതിർത്തിരുന്നു.

ടെക്‌സാസിൽ, മെഡിക്കൽ എമർജൻസി ഉണ്ടാകാത്ത പക്ഷം ആറാഴ്ചയ്ക്കു ശേഷമുള്ള ഗർഭച്ഛിദ്രം നിയമവിരുദ്ധമാണ്. കൊലപാതകം ദൃശ്യങ്ങൾ പാർക്കിങ് ഏരിയയിലെ ക്യാമറയിൽ പതിഞ്ഞു. വാക്കുതർക്കത്തിന് ശേഷം തോംസൺ കാമുകിയുടെ തലയിൽ വെടിവച്ചു. രക്ഷപ്പെടുന്നതിന് മുമ്പ്, നിലത്ത് കിടന്നിരുന്ന യുവതിയെ ഇയാൾ വീണ്ടും വെടിവെച്ചെന്നും പോലീസ് പറഞ്ഞു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‌യുവതിയെ ശ്വാസം മുട്ടിച്ചതിന് മാർച്ചിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അവരുടെ ബന്ധത്തിലുടനീളം യുവാവ് കാമുകിയെ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...